Connect with us

Kerala

എല്‍ ജെ ഡിയുമായി ലയിക്കാന്‍ സന്നദ്ധത അറിയിച്ച് ജെ ഡി എസ്

Published

|

Last Updated

തിരുവനന്തപുരം | ലോക് താന്ത്രിക് ജനതാദളുമായി (എല്‍ ജെ ഡി ) ലയനത്തിന് ജെ ഡി എസ് തയ്യാറെടുക്കുന്നു. സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ലയനകാര്യവുമായി ബന്ധപ്പെട്ട് എല്‍ ജെ ഡി നേതാവ് എം പി. വീരേന്ദ്രകുമാര്‍ എം പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ ഡി എസ്. സംസ്ഥാന അധ്യക്ഷന്‍ സി കെ നാണു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇരുപാര്‍ട്ടികള്‍ക്കും ലയനത്തില്‍ താത്പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നും സി കെ നാണു പറഞ്ഞു. ജെ ഡി എസ് സംസ്ഥാന സമിതിയിലും ലയനമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തടസമൊന്നുമില്ലെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ഇതിനോട് പ്രതികരിച്ചു.

ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ ജെ ഡിയിലും ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി കെ നാണു, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് ജെ ഡി എസില്‍ ലയനനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.