വീണയില്‍ ഹൃദയക്കും ശാസ്ത്രീയ സംഗീതത്തില്‍ അനുജന്‍ ഹൃദയേഷിനും ഫസ്റ്റ് എ ഗ്രേഡ്

Posted on: November 30, 2019 10:56 am | Last updated: November 30, 2019 at 10:56 am


കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വീണ വായന മത്സരത്തില്‍ ഹൃദയയും ശാസ്ത്രീയ സംഗീതത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അനുജന്‍ ഹൃദയേഷും ഫസ്റ്റ് എ ഗ്രേഡ് നേടി. തിരുവനന്തപുരം കാവടിയാര്‍ െ്രെകസ്റ്റ് നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹൃദയ ആര്‍. കൃഷ്ണന്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് വീണയില്‍ ഫസ്റ്റ് എ ഗ്രേഡ് നേടുന്നത്. അനുജന്‍ ഹൃദയേഷിന് ഇത് മൂന്നാംതവണയാണ് ശാസ്ത്രീയ സംഗീതത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്നത്. ഹൃദയേഷ് മുക്കോലക്കല്‍ സെന്റ് ജോസ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്.