ഗിയര്‍ ഡ്രൈവര്‍ക്ക് പിന്നാലെ സിംഗര്‍ ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി പോലീസ് – VIDEO

Posted on: November 20, 2019 2:58 pm | Last updated: November 20, 2019 at 3:00 pm

തിരുവനന്തപുരം | വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് കേരള പോലീസ് റദ്ദാക്കി. ഫേസ്ബുക്ക് പേജില്‍ ട്രോള്‍ പോസ്റ്റ് ചെയ്താണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ കേരള പോലീസ് രംഗത്തെത്തിയത്. ഇടത്തേക്കയ്യില്‍ സ്റ്റിയറിംഗ് വീല്‍ പിടിച്ച് വലത്തേക്കയ്യില്‍ മൈക്ക് പിടിച്ചു കൊണ്ടായിരുന്നു ഡ്രൈവറുടെ പാട്ട്.

നന്നായി പാടിയ ഡ്രൈവറെ പ്രോത്സാഹിപ്പിക്കാനെന്ന ഉദ്ദേശത്തോടെ എടുത്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സിംഗര്‍ ഡ്രൈവര്‍ കുടുങ്ങിയത്.

ഡ്രൈവിങ്ങിനിടയില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കുട്ടികളെ പാട്ടിനൊപ്പം ഗിയര്‍ മാറാന്‍ അനുവദിച്ചതിന് കഴിഞ്ഞ ദിവസം വയനാട് സ്വദേശിയായ ഡ്രൈവറുടെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിരുന്നു.