സി പി സി എല്ലിൽ വർക്ക്‌മെൻ

Posted on: November 19, 2019 2:21 pm | Last updated: November 19, 2019 at 2:21 pm

ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലുള്ള ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലേക്ക് (സി പി സി എൽ) വർക്ക്‌മെൻ, ഡെപ്യൂട്ടി കമ്പനി സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളാണുള്ളത്.

വർക്ക്മെൻ
ജൂനിയർ എൻജിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയർ എൻജിനീയറിംഗ് അസിസ്റ്റന്റ് ട്രെയിനി, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്, ജൂനിയർ മെറ്റീരിയൽ അസിസ്റ്റന്റ്, ജൂനിയർ മാർക്കറ്റിംഗ് അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ജൂനിയർ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലായി 55 ഒഴിവുണ്ട്.
നിർദിഷ്ട വിഷയത്തിൽ ബിരുദം/ ഡിപ്ലോമയുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ട് വർഷം പ്രവൃത്തി പരിചയം വേണം. www.cpcl.co.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ മൂന്ന്. വിജ്ഞാപനം വെബ്‌സൈറ്റിൽ.