സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

Posted on: November 8, 2019 7:16 pm | Last updated: November 8, 2019 at 7:19 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി നൽകി ഉത്തരവ്. കേരള പോലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കിയാണ്  ഉത്തരവിറക്കിയത്.

അത് ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ് ബാള്‍, നീന്തല്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്കാണ് നിയമനം നല്‍കുന്നത്. 2017 ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരേയുെം ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഈ വർഷം നേരത്ത ഏഴ് കായികതാരങ്ങള്‍ക്കും പോലീസില്‍ നിയമനം നല്‍കിയിരുന്നു.