സെൻട്രൽ ബേങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ; അപേക്ഷ ക്ഷണിച്ചു

Posted on: November 5, 2019 5:47 pm | Last updated: November 5, 2019 at 5:47 pm

സെൻട്രൽ ബേങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളാണുള്ളത്. ഇൻഫർമേഷൻ ടെക്‌നോളജി (26 ഒഴിവ്), സെക്യൂരിറ്റി ഓഫീസർ (പത്ത്), റിസ്‌ക് മാനേജർ (12), ഫിനാൻഷ്യൽ അനലിസ്റ്റ്/ ക്രെഡിറ്റ് ഓഫീസർ (പത്ത്), ഇക്കോണമിസ്റ്റ് (ഒന്ന്), ചീഫ് ഡാറ്റ സയന്റിസ്റ്റ് (ഒന്ന്), ഡാറ്റ അനലിസ്റ്റ് (മൂന്ന്), അനലിസ്റ്റ്- സീനിയർ മാനേജർ (രണ്ട്), ഡാറ്റ എൻജിനീയർ (രണ്ട്), ഡാറ്റ ആർക്കിടെക്ട് (രണ്ട്), ക്രെഡിറ്റ് ഓഫീസർ (അഞ്ച്) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 550 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗങ്ങൾ അമ്പത് രൂപ അടച്ചാൽ മതി. അവസാന തീയതി നവംബർ 21. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് https://www.centralbankofindia.co.in/ സന്ദർശിക്കുക.