Kerala
പാളങ്ങളില്‍ നവീകരണ ജോലികള്‍; 17 ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ പരിധിയില്‍ മണ്ണിടിച്ചിലുണ്ടായ മേഖലകളിലെ പാളങ്ങളില്‍ നവീകരണ ജോലി നടക്കുന്നതിനാല്‍ ആഗസ്റ്റ് 31 വരെയുള്ള 17 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഇതിന് പുറമെ നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുമുണ്ട്.
വഴിതിരിച്ചുവിട്ട ട്രെയിനുകള്‍:
ഞായറാഴ്ച പുറപ്പെട്ട ഡെറാഡൂണ്‍കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (22660), തിങ്കളാഴ്ച യാത്ര തിരിച്ച നിസാമുദ്ദീന്‍എറണാകുളം മംഗള (12618), ഗാന്ധിധാംതിരുനെല്‍വേലി (19424 ), ഹസ്രത്ത് നിസാമുദ്ദീന്‍തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22654), ഓഖഎറണാകുളം ദ്വൈവാര എക്‌സ്പ്രസ് (16337), ലോകമാന്യതിലക്‌കൊച്ചുവേളി ഗരീബ്‌രഥ് (12201), എറണാകുളംപുണെ എക്‌സ്പ്രസ് (11098), എറണാകുളംഅജ്മീര്‍ സ്‌പെഷല്‍ പാസഞ്ചര്‍ (02797) ചൊവ്വാഴ്ച യാത്ര തിരിച്ച തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346), എറണാകുളംഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617), നാഗര്‍കോവില്‍ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് (16336), നിസാമുദ്ദീന്‍എറണാകുളം മംഗള എക്‌സ്പ്രസ് (12618), ലോകമാന്യ തിലക്തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), ശ്രീ ഗംഗാനഗര്‍കൊച്ചുവേളി പ്രതിവാര ട്രെയിന്‍ (16311), ബുധനാഴ്ച പുറപ്പെടേണ്ട ലോകമാന്യ തിലക്തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346), എറണാകുളംഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617)
ബുധനാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:
തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655), തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22633), എറണാകുളം ഓഖ ദ്വൈവാര എക്‌സ്പ്രസ് (16338),എറണാകുളം ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്‌സ്പ്രസ് (12224), പുണെ എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22150)