National
യു പിയില്‍ മാധ്യമ പ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചു കൊന്നു

സഹാറന്‍പൂര്‍: യു പിയിലെ സഹാറന്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചു കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനി, സഹോദരന്‍ അശുതോഷ് ജന്‍വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
മദ്യ മാഫിയയാണ് കൃത്യത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----