മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി അനുസ്മരണം ഇന്ന്

Posted on: August 17, 2019 12:26 pm | Last updated: August 17, 2019 at 12:26 pm

കുറ്റ്യാടി: മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി അനുസ്മരണം ഇന്ന് നടക്കും. വൈകീട്ട് 3.30ന് കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ നടക്കുന്ന അനുസ്മരണ സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മുഹമ്മദ് ഹാജിയും സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫായ ശരീഫ് സഖാഫിയും വളയന്നൂര്‍ മാക്കൂല്‍ താഴെ വയലില്‍ ഒഴുക്കില്‍പ്പെട്ടാണ് മുങ്ങിമരിച്ചത്. വെള്ളം നിറഞ്ഞ റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകവേ ഒഴുക്കില്‍ പ്പെടുകയായിരുന്നു. ആദ്യം ഷെരീഫാണ് ഒഴുക്കില്‍പ്പെട്ടത്. അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ഹാജിയും അപകടത്തില്‍പ്പെടുകയായിരുന്നു.