Sports
കോലിയില്ല, സച്ചിനില്ല, ധോണിയുണ്ട് !

മെല്‍ബണ്‍: ആസ്‌ത്രേലിയയുടെ ഇതിഹാസ താരമായിരുന്ന ബാറ്റ്ഡീന്‍ ജോണ്‍സ് ടി20യിലെ തന്റെ എക്കാലത്തേയും സ്വപ്ന ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ഇടം പിടിച്ചത് ഒരേയൊരു ഇന്ത്യന്‍ താരം. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കാണ് നറുക്കുവീണത്. കരിയറില്‍ ഒരിക്കല്‍പ്പോലും ടി20യില്‍ കളിച്ചിട്ടില്ലാത്ത ചില മുന്‍ ഇതിഹാസങ്ങള്‍ ഡ്രീം ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നതാണ് രസകരം. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ ഇടം പിടിക്കാതെ പോവുകയും ചെയ്തു. ഇന്ത്യന്‍ ബാറ്റിംഗ് ലെജന്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറും തഴയപ്പെട്ട പ്രമുഖരുടെ ഇക്കൂട്ടത്തിലുണ്ട്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍, നിലവിലെ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലി എന്നിവര്‍ക്കൊന്നും ഡ്രീം ടീമില്‍ ഇടം ലഭിച്ചില്ല. ടി20 ഡ്രീം ഇലവന്റെ ഓപ്പണര്‍മാരായി ജോണ്‍സ് തിരഞ്ഞെടുത്തത് ആസ്‌ത്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനെയും വിന്‍ഡീസിന്റെ മുന്‍ ബാറ്റിംഗ് ഇതിഹാസം ജോര്‍ഡന്‍ ഗ്രീനിഡ്ജിനെയുമാണ്. മൂന്നാം നമ്പറില്‍ വിന്‍ഡീസിന്റെ തന്നെ മറ്റൊരു മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ടീമിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണ് ഡ്രീം ടീമില്‍ നാലാം നമ്പറിലെത്തിയത്. ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ മാര്‍ട്ടിന്‍ ക്രോ അഞ്ചാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ആള്‍ റൗണ്ടര്‍ ഇയാന്‍ ബോത്തമാണ് ആറാമന്‍.
ഡീന്‍ ജോണ്‍സിന്റെ ഡ്രീം ടി20 ടീം : വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) മാത്യു ഹെയ്ഡന്‍ (ആസ്േ്രതലിയ), ജോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), മാര്‍ട്ടിന്‍ ക്രോ (ന്യൂസിലാന്‍ഡ്), ഇയാന്‍ ബോത്തം (ഇംഗ്ലണ്ട്), വസീം അക്രം (പാക്കിസ്ഥാന്‍), എംഎസ് ധോണി (ഇന്ത്യ), ഷെയ്ന്‍ വോണ്‍ (ആസ്‌ത്രേലിയ ), കേട്‌ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്), ജോള്‍ ഗാര്‍നര്‍ (വെസ്റ്റ് ഇന്‍ഡീസ്).