Kerala
പ്രളയ ദുരിതാശ്വാസം മുടക്കാന്‍ സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപക പ്രചാരണം

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിനെ സഹായിക്കരുതെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപക പ്രചാരണം. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രചാരണം നടക്കുന്നത്. പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്നും മന്ത്രിമാര്‍ ദുരിതാശ്വാസ നിധിയിലെ പണം ധൂര്‍ത്തടിക്കുകയാണെന്നുമാണ് പ്രചാരണം.
സര്‍ക്കാറിനെ താഴെഇറക്കിയിട്ടേ വിശ്രമമുള്ളൂവെന്നും ചിലര്‍ പറയുന്നു. മുഖ്യമന്ത്രി വരുത്തിവെച്ച പ്രളയമാണിത്. അയ്യപ്പശാപമാണ് പ്രളയത്തിന് കാരണം തുടങ്ങിയ പ്രചാരണങ്ങളാണ് നടക്കുന്നത്. സുദര്‍ശനം എന്ന ആര്‍ എസ് എസ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നു.
തെറ്റായ പ്രചാരണം മൂലം ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങള്‍ നല്‍കാന്‍ ആളുകള്‍ മടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ദുരിതാശ്വാസം നല്‍കുന്നതില്‍ തെക്കന്‍, വടക്കന്‍ എന്ന രീതിയില്‍ കേരളത്തിലെ ജനങ്ങളെ വേര്‍തിരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.
ഇത്തരം വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണെന്നും ഇവര്‍ക്കെതിരെ ശക്തായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഇത്തരക്കാരുടെ ശ്രമങ്ങള്‍ക്ക് അവസരം നല്‍കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.