National
ജമ്മു കശ്മീര്‍ വിഭജനം: നിലപാടില്‍ വിയോജിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് രാജിവച്ചു

ഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി
എടുത്തുകളഞ്ഞ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനോടു വിയോജിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു. അസമില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഭുവനേശ്വര്‍ കലിത. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ വിപ്പ് പുറപ്പെടുവിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും എന്നാല്‍ രാജ്യതാല്‍പര്യത്തിനെതിരാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നു കരുതുന്നതിനാലാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. തകര്‍ച്ചയില്‍ നിന്നു കോണ്‍ഗ്രസിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും രാജികത്തില്‍ ഭുവനേശ്വര്‍ കലിത വ്യക്തമാക്കി
---- facebook comment plugin here -----