രാജകാരുണ്യം: ഈ വര്‍ഷം ഹജ്ജിനെത്തുന്നത് യമനില്‍ നിന്നും വീരമൃത്യൂവരിച്ച സൈനികരുടെ കുടുംബങ്ങള്‍

Posted on: July 28, 2019 2:53 pm | Last updated: July 28, 2019 at 2:53 pm

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് യമനില്‍ നിന്നും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി രണ്ടായിരം തീര്‍ഥാടകരെത്തും.

യമനിലെ ഇറാന്‍ അനുകൂല ഹൂത്തി വിമതര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ വീരമൃത്യു മരിച്ച യമന്‍ ദേശീയ സൈന്യത്തിലെ രക്തസാക്ഷികളായ സൈനികരുടെ കുടുംബാംഗങ്ങളാണ് ഇത്തവണ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ എത്തുന്നത്. ഇവര്‍ക്ക് തീര്‍ഥാടനത്തിനുള്ള സൗകര്യങ്ങള്‍ സഊദി മതകാര്യ മന്ത്രാലയമാണ് ഏര്‍പ്പെടുത്തുന്നത്.