ശബരിമല: ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായി: കോടിയേരി

Posted on: July 23, 2019 10:41 am | Last updated: July 23, 2019 at 4:55 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുകയാണ്.

ഭവനങ്ങളിലെത്തുമ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ അവരുടെ തെറ്റിദ്ധാരണ വ്യക്തമായിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണങ്ങള്‍ നേരത്തെ മനസ്സിലാക്കാന്‍ കഴിയേണ്ടിയിരുന്നു. കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ച് ഇത് തിരുത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

പാര്‍ട്ടിക്ക് സംഭവിച്ച തെറ്റുകളും പാളിച്ചകളും തിരുത്തി മുന്നോട്ടുപോകും. സി പി എം വിശ്വാസികള്‍ക്ക് എതിരല്ല. എന്നാല്‍ ഇത്തരത്തില്‍ വ്യാപക പ്രചാരണം നടന്നു. സി പി എമ്മിനെയും വിശ്വാസികളെയും തെറ്റിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്നും കോടിയേരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.