പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ 19 മുതൽ

Posted on: July 17, 2019 7:48 pm | Last updated: September 20, 2019 at 8:07 pm

സംസ്ഥാനത്തെ സർക്കാർ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാമത് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19, 20, 22, 23 തിയതികളിൽ ജില്ലകളിലെ നോഡൽ പോളിടെക്‌നിക്കുകളിൽ നടക്കും.

📌 ഓരോ ജില്ലയിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
📌 ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത, റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്കും, ബ്രാഞ്ച് മാറ്റവും സ്ഥാപനമാറ്റവും ആഗ്രഹിക്കുന്നവർക്കും ഇന്നുകൂടി രണ്ടാം സ്‌പോട്ട് അഡ്മിഷനുവേണ്ടി പേര് രജിസ്റ്റർ ചെയ്യാം.
📌 മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. പ്രിന്റ് ഔട്ട് എടുത്ത് ഹാജരാക്കിയാൽ മതി.
📌 ഏത് റാങ്ക്‌വരെയുള്ളവർക്ക് അതത് ജില്ലകളിൽ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്നത് 18ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.