മഅ്ദിൻ ഹാജിമാർ ഇന്ന് പുറപ്പെടും

Posted on: July 12, 2019 3:50 pm | Last updated: July 12, 2019 at 3:51 pm

മലപ്പുറം: മഅ്ദിൻ അക്കാദമി ഹജ്ജ് സർവീസിന് കീഴിലുള്ള ഹാജിമാർ ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കും.

205 അംഗ സംഘത്തിൽ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അസ്‌ലം ജിഫ്‌രി ശ്രീലങ്ക, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അൽ ബുഖാരി കരുവൻതിരുത്തി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, സിറാജുദ്ദീൻ ബാഖവി കൊല്ലം, ഇബ്‌റാഹീം ബാഖവി മേൽമുറി, പി എസ് കെ ദാരിമി എടയൂർ, പൂപ്പലം അശ്റഫ് സഖാഫി, ബശീർ സഅ്ദി വയനാട്, അബ്ദുൽ ജലീൽ അസ്ഹരി തുടങ്ങിയ പ്രമുഖരുണ്ട്.

രണ്ട് ബാച്ചുകളായി യാത്ര തിരിക്കുന്ന ഹജ്ജ് സംഘത്തിലെ ആദ്യ ബാച്ച് ഇന്ന് രാത്രി 11 നും രണ്ടാം സംഘം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കും മഅ്ദിൻ ക്യാമ്പസിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു.