അവധിക്കാലം ആഘോഷമാക്കാന്‍, മുന്‍ കരുതലുകള്‍ അത്യാവശ്യം

Posted on: July 7, 2019 8:25 pm | Last updated: July 7, 2019 at 8:25 pm

അബുദാബി : വിദേശവീടുകള്‍ അടച്ചു പൂട്ടി വേനല്‍ക്കാല ആഘോഹത്തിനായി ത്തേക്ക് പോകുന്നവര്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. അഗ്‌നി സുരക്ഷിതമായി വീടുകള്‍ സൂക്ഷിക്കുന്നതിന് കുടുംബങ്ങള്‍ എല്ലാ ആവശ്യകതകളും പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ ജൂലൈ മാസം ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ മാസമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന താപനില അഗ്‌നിബാധക്ക് കാരണമായേക്കാം, അതിനാല്‍ താമസക്കാര്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ വീട്ടില്‍ നിന്നും വൈദ്യുതി പൂര്‍ണമായും വിച്ഛേദിച്ചിട്ടുണ്ടെന്നും വൈദ്യുത ഉപകരണങ്ങളൊന്നും പ്രവര്‍ത്തനത്തില്‍ അവശേഷിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മയൂഫ് അല്‍ കെത്ബി പറഞ്ഞു. എയര്‍കണ്ടീഷണറുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള സുരക്ഷാ ആവശ്യകതകള്‍ കുടുംബങ്ങള്‍ പാലിക്കണം. ഗ്യാസ് സിലിണ്ടറുകളും അടച്ചിരിക്കണം, ബ്രിഗ് ജനറല്‍ അല്‍ കെത്ബി പറഞ്ഞു.
വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ അടുക്കളകള്‍, അവരുടെ സ്റ്റോവ്‌സ്, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവ രണ്ടുതവണ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുത വയറുകളോ വസ്ത്രങ്ങളോ സ്റ്റോവ്‌സ് അല്ലെങ്കില്‍ ഓവനുകള്‍ക്ക് സമീപം ഉപേക്ഷിക്കരുത്. കൊഴുപ്പ്, എണ്ണ, ഭക്ഷണം എന്നിവയുടെ തീ പടരുന്നതിനാല്‍ ഗ്രില്ലുകള്‍ വൃത്തിയായി സൂക്ഷിക്കണം.
വാഹനമോടിക്കുന്നവര്‍ കാറില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ അമിതമായി ചൂടാക്കാതിരിക്കാന്‍ വാഹനങ്ങളുടെ ജാലകങ്ങള്‍ അല്പം തുറന്നിടണം. എല്ലാ വീടുകളിലും കെട്ടിടങ്ങളിലും ഫയര്‍ അലാറങ്ങള്‍ സ്ഥാപിച്ചിരിക്കണമെന്ന് ബ്രിഗ് ജനറല്‍ പറഞ്ഞു.
വ്യാവസായിക മേഖലകളിലെ നിര്‍മാണ സ്ഥാപനങ്ങളോടും മറ്റ് കമ്പനികളോടും അവരുടെ പരിസരങ്ങളിലും താമസ സ്ഥലങ്ങളിലും സുരക്ഷാ നടപടികള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംരക്ഷണം, സുരക്ഷ, അടിയന്തിര സാഹചര്യങ്ങള്‍ എന്നിവയില്‍ സമൂഹത്തിന്റെയും വ്യക്തികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സിവില്‍ ഡിഫന്‍സ് ടീമുകള്‍ തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയുന്നതില്‍ കമ്മ്യൂണിറ്റി പങ്കാളിത്തം പ്രധാനമായതിനാല്‍ വകുപ്പുമായി സഹകരിക്കാന്‍ അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു