Connect with us

Sports

ജഡേജ സ്മാര്‍ട്ടാണ്, സത്യായിട്ടും !

Published

|

Last Updated

രവീന്ദ്ര ജഡേജയെ പരിഹസിച്ച സഞ്ജയ് മഞ്ജരേക്കര്‍ നയം മാറ്റി. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ രവീന്ദ്ര ജഡേജയെ സ്മാര്‍ട്ട് ക്രിക്കറ്റര്‍ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം മഞ്ജരേക്കറുമായി ജഡേജ വലിയ വാഗ്വാദം നടത്തിയിരുന്നു. എല്ലാം കുറച്ച് മാത്രം അറിയുന്ന കളിക്കാരനെന്ന് ജഡേജയെ കുറിച്ച് മഞ്ജരേക്കര്‍ പറഞ്ഞത് ജഡേജയെ ചൊടിപ്പിച്ചു.

നിങ്ങളേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ടെന്നും, ഒരുപാട് കാലങ്ങളായി നിങ്ങളുടെ വിടുവായത്തം ഞങ്ങള്‍ കേള്‍ക്കുന്നുവെന്നും, ആളുകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ജഡേജ ഇതിന് മറുപടി നല്‍കിയതായി സംഗതി സീനായി.

മഞ്ജരേക്കര്‍ക്കെതിരെ ഇതിന് പിന്നാലെ സൈബര്‍ആക്രമണവും ശക്തമായി. ഇതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മഞ്ജരേക്കര്‍ തന്നെ മുന്‍കൈയ്യെടുത്തത്. ജഡേജ വേഗമേറിയ പന്തുകളെറിയുന്ന താരമാണെന്നും, ഈ പിച്ചില്‍ അദ്ദേഹത്തിന്റെ പന്ത് നന്നായി തിരിയുന്നുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ജഡേജയും കുല്‍ദീപും ചഹലും മാച്ച് വിന്നര്‍മാരാണ്. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ സ്പിന്നര്‍മാരാണ് ആരാണ് മികച്ചതെന്ന് നോക്കി കോലി കളിപ്പിക്കണമെന്നും മഞ്ജരേക്കര്‍ പറയുന്നു. ഇന്ത്യ രണ്ട് റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ല.

ഇംഗ്ലണ്ട് അവരെ കൈകാര്യം ചെയ്ത രീതി എല്ലാവരും കണ്ടതാണ്. ഇംഗ്ലണ്ടിനെതിരെ ജഡേജ ഏറ്റവും നല്ല ഓപ്ഷനാണ്. പന്ത് നന്നായി തിരിയുന്ന പിച്ചുകളില്‍ റണ്‍നിരക്ക് കുറയ്ക്കാന്‍ ജഡേജയ്ക്ക് സാധിക്കും.
മോര്‍ഗന്‍, സ്‌റ്റോക്‌സ് എന്നിവര്‍ക്കെതിരെ നന്നായി പന്തെറിയാനും ജഡേജയ്ക്ക് സാധിക്കും. അദ്ദേഹം ടീമിന് കരുത്താണ് – മഞ്ജരേക്കര്‍ പറഞ്ഞു.

ഇതെല്ലാം കേട്ട് കളി പോയിരിക്കുകയാണ് സൈബര്‍ ആക്രമണം നടത്തിയവര്‍.