ലക്ഷ്യം ബി ജെ പി തന്നെയെന്ന് കര്‍ണാടക കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എം എല്‍ എ. പ്രതാപ ഗൗഡ

Posted on: July 7, 2019 12:09 pm | Last updated: July 7, 2019 at 3:39 pm

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എം എല്‍ എ. പ്രതാപ ഗൗഡ പാട്ടീല്‍ ബി ജെ പിയിലേക്കു തന്നെ. ബി ജെ പിയില്‍ ചേരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി.

തങ്ങളുടെ രാജിക്കു പിന്നില്‍ ബി ജെ പിയല്ലെന്ന് കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് എം എല്‍ എമാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി പാട്ടീല്‍ രംഗത്തെത്തിയത്.