യുപിയില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയടക്കം 30 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Posted on: July 6, 2019 11:09 am | Last updated: July 6, 2019 at 5:09 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ 30 ഐഎഎസ് ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, പിഡബ്ല്യുഡി സ്‌പെഷല്‍ സെക്രട്ടറി തുടങ്ങിയവരെയാണ് വെള്ളിയാഴ്ച രാത്രിയോടെ സ്ഥലംമാറ്റിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറിയായിരുന്ന മനീഷ് ഛൗഹാനെ കരിമ്പ് വകുപ്പ് കമ്മീഷണറായാണ് നിയമിച്ചത്. പിഡബ്ല്യുഡി സ്‌പെഷല്‍ സെക്രട്ടറി രാഹുല്‍ പാണ്ഡെയെ വാരാണസി ഡെവലപ്‌മെന്റ് അതോററ്റിയുടെ വൈസ് ചെയര്‍മാനായി നിയമിച്ചു. അതേ സയമം പല ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല.