ചില ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

Posted on: July 6, 2019 9:47 am | Last updated: July 6, 2019 at 2:44 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളിലാണ് മഴക്ക് കൂടുതല്‍ സാധ്യത.

ഈ മാസം ഒന്‍പതുവരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.