കസിമിറോയ്ക്ക് പകരക്കാരനായി എത്തുക ഈ താരം

Posted on: June 28, 2019 12:02 am | Last updated: July 1, 2019 at 1:24 am

പെന്‍ഷനെത്തുടര്‍ന്ന് പരാഗ്വെയ്‌ക്കെതിരായ കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാനാവാത്ത ബ്രസീല്‍ താരം കസിമിറോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചു. അലനാണ് ബ്രസീല്‍ ടീമിലെത്തുന്നത്. പരാഗ്വെയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലകന്‍ ടിറ്റെയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് വാങ്ങിയതാണ് കസിമിറോയുടെ സസ്‌പെന്‍ഷന് കാരണം.

ബ്രസീല്‍ മധ്യനിരതാരം കസിമിറോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടീഞ്ഞോ ടീമിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കാല്‍മുട്ടില്‍ ചെറിയ പരിക്കുള്ളതിനാല്‍ ഫെര്‍ണാണ്ടീഞ്ഞോ പിന്മാറുകയായിരുന്നു. പരാഗ്വെയ്‌ക്കെതിരായ ബ്രസീലിന്റെ ക്വാര്‍ട്ടര്‍ മത്സരം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ്.