കര്‍ണാടക പി സി സി പിരിച്ചുവിട്ടു; സംഘടനാ തിരഞ്ഞെടുപ്പെന്ന് വിശദീകരണം

Posted on: June 19, 2019 5:30 pm | Last updated: June 19, 2019 at 10:00 pm

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സിിസി) എ ഐ സി സി പരിച്ചുവിട്ടു. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിലെ പ്രസിഡന്റായ ദിനേശ് ഗുണ്ടുറാവുവും വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ബി ഖാന്ദ്രേയും സ്ഥാനത്ത് തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാറില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പി സി സിയെ പിരിച്ചുവിട്ടത്.
സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ രാഹുല്‍ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.