Connect with us

Kerala

വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് കടത്തിയത് 200 കിലോയിലേറെ സ്വര്‍ണ്ണം; കള്ളക്കടത്ത് തുടങ്ങിയത് ബാലഭാസ്‌കറിന്റെ മരണ ശേഷം

Published

|

Last Updated

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് 200 കിലോയിലേറെ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ. എന്നാല്‍ ബാലഭാസ്‌കര്‍ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വര്‍ണ്ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ വ്യക്തമാക്കി.
നവംബര്‍ മുതല്‍ മെയ് വരെയുള്ള ഏഴ് മാസങ്ങളിലായി പ്രകാശന്‍ തമ്പി എട്ട് തവണയും വിഷ്ണു ആറ് തവണയും ദുബായിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തിലെ ക്യാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. സ്ത്രീകളെ മറയാക്കിയായിരുന്നു ഇവരുടെ സ്വര്‍ണകടത്തെന്നും ഡിആര്‍ഐ കണ്ടെത്തി. ഇവരോടൊപ്പം സ്വര്‍ണകടത്തില്‍ പങ്കാളികളായ നാല് സ്ത്രീകള്‍ ഒളിവിലാണെന്നും ഡിആര്‍ഐ വിശദമാക്കി. ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടതെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ മൊഴി നല്‍കി.

Latest