Connect with us

Techno

ആവിശ്യമെങ്കില്‍ യുഎസിന്റെ എല്ലാ ഐഫോണുകളും ചൈനക്ക് പുറത്ത് നിര്‍മിക്കുമെന്ന് ഫോക്‌സ്‌കോണ്‍

Published

|

Last Updated

ചൈന-അമേരിക്ക വ്യാപാര യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേണമെങ്കില്‍ ഐഫോണുകള്‍ ചൈനക്ക് പുറത്ത് നിര്‍മിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് ഫോക്‌സ്‌കോണിന്റെ ഒരു സീനിയര്‍ എക്‌സികൂട്ടിവ് പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഞങ്ങളുടെ ഉല്പാദനത്തിന്റെ 25 ശതമാനം ചൈനക്ക് പുറത്തും  യു എസ് മാര്‍ക്കറ്റിന്റെ ആവിശ്യങ്ങള്‍ക്കനുസരിച്ച് ആപ്പിളിനെ സഹായിക്കാനും സാധിക്കും” എന്നാണ് ഫോക്‌സ്‌കോണ്‍ സെമികണ്ടക്ടര്‍ ഗ്രൂപ്പിന്റെ തലവന്‍ യങ് ലിയു പറഞ്ഞത്.

ആപ്പിളിന്റെ ആവിശ്യങ്ങളെ നേരിടാനാവിശ്യമായ ശേഷി നമുക്കുണ്ട് എന്നും ലിയു നിക്ഷേപകരുടെ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഉല്‍പാദനം മാറ്റാന്‍ ആപ്പിള്‍ ഇതുവരെ ഫോക്‌സ്‌കോണിനോട് നിര്‍ദ്ദേശിച്ചിട്ടില്ലന്നും ലിയു പറയുന്നു. ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഈ ജൂണില്‍ 25 ശതമാനമായി ഉയര്‍ത്തുന്നതോടെ ആപ്പിള്‍ ഉല്‍പാദനത്തെ കുറിച്ച് പുനര്‍ചിന്തനം നടത്തേണ്ടി വരും.

2020 ആവുമ്പോഴേക്കും 2000 അമേരിക്കക്കാരെ നിയമിക്കുമെന്നും, എല്‍ സി ഡി, നെറ്റ്വര്‍ക്കിങ് ഉപകരണങ്ങള്‍ എന്നിവ സ്വയം നിര്‍മിക്കുമെന്നും കമ്പനി പറയുന്നു.

ഫോക്‌സ്‌കോണ്‍ നിലവില്‍ ഐഫോണ്‍ XRന്റെ ഗുണമേന്മ പരിശോധനകള്‍ ഇന്ത്യയില്‍ നടത്തുന്നുണ്ട്.ഇന്ത്യയുടെ ഇറക്കുമതി തീരുവ 20 ശതമാനം ഒഴിവാക്കുന്നതിലൂടെ ചില ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ നിര്‍മാതാക്കള്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

Latest