ചവറുകൾ വലിച്ചെറിഞ്ഞാൽ പിടി വീഴും;  ആയിരം പിഴയും ആറ് ബ്ലാക്ക് പോയിന്റും

Posted on: June 13, 2019 4:24 pm | Last updated: June 13, 2019 at 4:24 pm

അബുദാബി : വാഹനങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിഞ്ഞാൽ പണി പാളും.
ഡ്രൈവർക്ക് ആയിരം ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും. ട്രാഫിക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാക്കി സാമൂഹ്യ പരിസ്ഥിതി നിയമം കർശനമായും പാലിക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.

വാഹനങ്ങളിൽ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നത് പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്ന പ്രതികൂല പെരുമാറ്റമാണ് പോലീസ് പറഞ്ഞു. ട്രാഫിക് പെട്രോളിങ്ങുകളും സ്മാർട്ട് സംവിധാനങ്ങളും റോഡിലെ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുകയും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുകയും ചെയ്യും പോലീസ് അറിയിച്ചു.