ബി ജെ പി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടര്‍ന്നേക്കും

Posted on: June 10, 2019 4:23 pm | Last updated: June 10, 2019 at 4:25 pm

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി ജെ പി അധ്യക്ഷനായി തുടരുമെന്ന് സൂചന. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണിത്.

തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ നയിക്കാന്‍ അമിത് ഷാ തന്നെ രംഗത്തുണ്ടാകണമെന്നാണ് ഇതര ബി ജെ പി നേതാക്കളുടെ താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുപ്രകാരം ഒക്ടോബര്‍ വരെയെങ്കിലും അദ്ദേഹം അധ്യക്ഷ സ്ഥാനത്തുണ്ടാകും.