Connect with us

Kozhikode

ഫത്‌ഹേ മുബാറക് ഒരുക്കങ്ങൾ പൂർത്തിയായി

Published

|

Last Updated

കോഴിക്കോട്: അക്ഷരലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തിൽ ഈ മാസം 12ന് രാവിലെ ഏഴിന് കോഴിക്കോട് പൂനൂർ ഇശാഅതുസ്സുന്ന മദ്‌റസയിൽ നടക്കുന്ന ഫത്‌ഹേ മുബാറക് (മദ്‌റസാ വിദ്യാരംഭം) സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽബുഖാരി പിഞ്ചുകുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കും. സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അക്ഷരപ്പൊരുൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും മദ്‌റസ പത്താം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ അവാർഡ് നൽകി ആദരിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരിക്കും.

സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, ഡോ. സയ്യിദ് അബ്ദുസ്സ്വബൂർ ബാഹസൻ അവേലം, സയ്യിദ് മശ്ഹൂർ ആറ്റക്കോയ അവേലം, സയ്യിദ് അബ്ദുൽ ലത്വീഫ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹ, സയ്യിദ് മുഹമ്മദ് തുറാബ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് കുഞ്ഞിസീതികോയ കൊയിലാട്ട്, സയ്യിദ് കെ പി എച്ച് കാവനൂർ, കെ കെ അഹ്‍മദ്കുട്ടി മുസ്‌ലിയാർ, തെന്നല അബൂഹനീഫൽ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഇ യഅ്ഖൂബ് ഫൈസി, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, അപ്പോളോ മൂസഹാജി, സി പി ഉബൈദ് സഖാഫി സംബന്ധിക്കും.

Latest