‘വിജയാ കടക്കു പുറത്ത്’ നോട്ടീസ് വിതരണം ചെയ്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Posted on: June 6, 2019 9:36 pm | Last updated: June 6, 2019 at 9:36 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സെക്രട്ടേറിയറ്റില്‍ നോട്ടീസ് വിതരണം ചെയത് ഉദ്യോഗസ്ഥന് സസ്‌പെഷന്‍. കേരള ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്.മോഹനചന്ദ്രനെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിയമ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് അദ്ദേഹം.

‘ജനം പറയുന്നു വിജയാ കടക്കു പുറത്ത്’ എന്ന തലക്കെട്ടിലുള്ള നോട്ടീസാണ് മോഹനചന്ദ്രന്‍ വിതരണം ചെയ്തത്. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ മോഹനചന്ദ്രനെതിരെ സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയാണ് പരാതി നല്‍കിയത്.