ഉള്ളി സുരയെന്ന വിളി ഏറെ വേദനിപ്പിക്കുന്നു:കെ സുരേന്ദ്രന്‍

Posted on: June 2, 2019 8:18 pm | Last updated: June 3, 2019 at 12:02 am

കൊച്ചി: ട്രോളുകളില്‍ തന്നെ ഏറെ വേദനിപ്പിക്കുന്നത് ഉള്ളി സുര എന്ന വിളിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറയുന്നത്.

ഞാന്‍ ബീഫ് കഴിക്കുമോ എന്നത് തനിക്ക്് കൃത്യമായ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടെന്നു കരുതുന്ന വ്യക്തിയല്ല താനെന്നും സുരേന്ദ്രന്‍ പറഞ്ഞു. ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ആരോടും അസഹിഷ്ണുതയില്ല. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ല. നിത്യേന ട്രോളുകള്‍ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു .ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു