പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

Posted on: May 23, 2019 1:07 pm | Last updated: May 23, 2019 at 5:47 pm

ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആകെയുള്ള പതിമൂന്ന് സീറ്റില്‍ എട്ടിടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ശിരോമണി അകാലിദളും ബി ജെ പിയും രണ്ടിടത്തും എ എ പി ഒരിടത്തുമാണ് മുന്നേറുന്നത്. അമൃത്സര്‍, ഫരീദ്‌കോട്, അനന്ത്പൂര്‍സാഹിബ്, ജലന്ധര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ് എ ഡി- ബി ജെ പി സഖ്യം ആറിടത്ത് വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് മൂന്നും എ എ പിക്ക് നാലും സീറ്റാണ് അന്ന് ലഭിച്ചത്.