Connect with us

Gulf

സഊദി ജെ ആന്റ് പി കമ്പനിയിലെ തൊഴില്‍ പ്രശ്‌നം അവസാനിച്ചു; 470 പേര്‍ക്ക് ഫൈനല്‍ എക്‌സിറ്റ്

Published

|

Last Updated

റിയാദ് : ഒരു വര്‍ഷത്തിലധികമായി ഇഖാമ പുതുക്കാന്‍ കഴിയാതെ ദുരിതത്തിലായ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഊദി ജെ ആന്റ് പി കമ്പനിയിലെ തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നത്തിന് വിരാമമായി
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തൊഴിലും ശമ്പളവും ലഭിക്കാതെ ഇല്ലാതെ ആയിരത്തിലധികം തൊഴിലാളികളാണ് ക്യാമ്പില്‍ കഴിഞ്ഞിരുന്നത് . ഇവരുടെ ഇഖാമയുടെ കാലാവധി കഴിയുകയും ചെയ്തതോടെ മതിയായ ചികിത്സ ലഭിക്കാതെ ക്യാമ്പുകളില്‍ ഇവരുടെ ജീവിതം വളരെ പരിതാപകരമായിരുന്നു .

ഇവരുടെ ദുരന്ത ജീവിതം ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ ജനുവരി അവസാനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിനെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഊദിയിലേക്കയച്ചിരുന്നു. സഊദിയിലെത്തിയ കേന്ദ്ര സഹമന്ത്രി സഊദിയിലെ ഇന്ത്യന്‍ എംബസി , സഊദി തൊഴില്‍മന്ത്രാലയം എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു .ഇതേ തുടര്‍ന്ന് 550 പേര്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കുള്ള മടക്ക യാത്രക്ക് അവസരമൊരുങ്ങുകയായിരുന്നു. ഈ ആഴ്ചയില്‍ 470 പേര്‍ക്കാണ് സഊദി തൊഴില്‍ മന്ത്രാലയം ഇവരുടെ ഇഖാമ പുതിക്കിയതിന് ശേഷം ഫൈനല്‍ എക്‌സിറ് നല്‍കിയിരിക്കുന്നത്. ഇവരുടെ മടക്കയാത്രക്കുള്ള ടിക്കറ്റും തൊഴില്‍ മന്ത്രാലയമാണ് നല്‍കിയത് . അവശേഷിക്കുന്ന എല്ലാ തൊഴിലാളികളുടെയും താനാസുല്‍ (സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം) അനുവദിക്കുകയില്ലന്നും സഊദി തൊഴില്‍ മന്ത്രാലയം ഇതിനകം അറിയിച്ചിട്ടുണ്ട്

---- facebook comment plugin here -----

Latest