Connect with us

Education

കാലിക്കറ്റിലെ ബിരുദ പ്രവേശനം: രണ്ട് ദിവസം, കാല്‍ ലക്ഷം അപേക്ഷകള്‍

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ബിരുദ പ്രവേശനത്തിനായി രജിസ്‌ട്രേഷൻ തുടങ്ങി രണ്ട് ദിനം കഴിഞ്ഞപ്പോഴേക്കും ലഭിച്ചത് കാൽ ലക്ഷത്തിലധികം അപേക്ഷകൾ. ഇതിൽ 18,300 അപേക്ഷകൾ നടപടി പൂർത്തീകരിച്ചവയും 13600 എണ്ണം ഭാഗികമായി രജിസ്‌ട്രേഷൻ നടപടിയിലുമാണ്. ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ പേർ രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് സർവകലാശാലാ അധികൃതർ. ഈമാസം 25 വരെ അപേക്ഷാ ഫീസ് അടച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാഫീസ്: ജനറൽ: 280 രൂപ, എസ് സി/എസ് ടി 115 രൂപ. വെബ്‌സൈറ്റ്: www.cuonline.ac.in.

ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്, എൻ എസ് എസ്, എൻ സി സി തുടങ്ങിയ വെയിറ്റേജ്, നോൺ ക്രീമിലെയർ, സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഗവ. കോളജുകളിൽ ലഭ്യമായ ബി പി എൽ സംവരണത്തിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമാണ് അർഹത.

അപേക്ഷ അന്തിമ സമർപ്പണം നടത്തിയതിന് ശേഷം ഓൺലൈൻ രജിസ്‌ട്രേഷന്റെ അവസാന തീയതി വരെയുള്ള എല്ലാ തിരുത്തലുകൾക്കും കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെന്ററുകളുടെ സേവനം ഉപയോഗിക്കാം. ഓൺലൈൻ രജിസ്‌ട്രേഷന്റെ അവസാന തീയതിക്ക് ശേഷം മൂന്ന് അലോട്ട്‌മെന്റിന് മുമ്പായി അപേക്ഷകന് യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.