ശ്രീധരന്‍ പിള്ള രണ്ടു തവണ മാപ്പു പറഞ്ഞു, എന്നിട്ടും പുറത്തുപോയി വിഡ്ഢിത്തം പറയുന്നു: ടിക്കാറാം മീണ

Posted on: April 21, 2019 8:52 am | Last updated: April 21, 2019 at 12:29 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ. ശ്രീധരന്‍ പിള്ള തന്നോട് രണ്ടു തവണ മാപ്പു പറഞ്ഞു കഴിഞ്ഞതായാണ് മീണയുടെ വെളിപ്പെടുത്തല്‍. എന്നിട്ടും അദ്ദേഹം പുറത്തു പോയി വിഡ്ഢിത്തം പറയുന്നത് ഇരട്ടത്താപ്പാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

‘എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് തെറ്റായി പറഞ്ഞുപോയി, ക്ഷമിക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമെല്ലാം പറയും. എന്നിട്ട് വീണ്ടും അതുതന്നെ ചെയ്യും.’-സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മീണ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെത് തന്നെ അവഹേളിക്കാനുള്ള ശ്രമമാണെന്നും മീണയും താനും നിയമത്തിന് അതീതരല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.