മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരം പി ജയരാജന്

Posted on: April 15, 2019 11:03 am | Last updated: April 15, 2019 at 11:03 am

തലശേരി: മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരം ഐ ആർ പി സി ഉപദേശക സമിതി ചെയർമാനും എൽ ഡി എഫ് വടകര മണ്ഡലം സ്ഥാനാർഥിയുമായി പി ജയരാജന്.

ഐ ആ ർപി സി ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് ചികിത്സ നേടിയവരുടെ ഉണർവ് സ്‌നേഹകൂട്ടായ്മയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്‌കാരത്തിന് പി ജയരാജനെ തിരഞ്ഞെടുത്തത്.

സി പി എം സംസ്ഥാനകമ്മിറ്റി അംഗമായ പി ജയരാജന് അണ്ടലൂർ സാഹിത്യപോഷിണി വായനശാല ഏർപ്പെടുത്തിയ വടവതിവാസു സ്മാരക അവാർഡ്, നാഷനൽ സെക്കുലർ കോൺഫറൻസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാളി പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.