Eduline
ആഴത്തിലറിയാം ജീവശാസ്ത്രത്തെ
എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽകൂട്ടാകും. ജീവശാസ്ത്രം മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ.
നിർദേശങ്ങൾ
ആദ്യ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുവാനും ഈ സമയം വിനിയോഗിക്കേണ്ടതാണ്. ചോദ്യങ്ങളും നിർദേശങ്ങളും അനുസരിച്ച് മാത്രം ഉത്തരമെഴുതുക.ഉത്തരമെഴുതുന്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം
ഒന്ന് മുതൽ നാല് വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഒരു സ്കോർ വീതം
1. അന്ധ ബിന്ദുവിനെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. (1)
1) കോൺ കോശങ്ങൾ ധാരാളമായി കാണുക.
i) നേത്ര നാഡി ആരംഭിക്കുന്ന ഭാഗം
iii) പ്രകാശഗ്രാഹി കോശങ്ങൾ ഇല്ലാത്ത റെറ്റിനയുടെ ഭാഗം
a) i, iii ശരി
b) ii, iii
c) iii ശരി
d) i, ii ശരി
2 A കോളത്തിനനുസരിച്ച് B കോളം ക്രമീകരിച്ചതിൽ ശരിയായത് കണ്ടെത്തി എഴുതുക. (1)

a) P-3, Q1, R-2, S-4
b) P-3, Q-4, R-1, S-2
c) P-2, Q-3, R-4, S-1
d) P-4, Q-2, R-3, S-1
3. പ്രസ്താവനയും കാരണവും വിശകലനം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. (1)
പ്രസ്താവന: (S) ആർജ്ജിത പ്രതിരോധശേഷി വികസിപ്പിക്കാൻ വാക്സിനുകൾ സഹായിക്കുന്നു.
കാരണം: (R) വാക്‌സിനുകൾ ആന്റിബോഡികളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
a) (S) ഉം (R) ഉം ശരിയാണ്, (R) എന്നത് (S) ന്റെ ശരിയായ വിശദീകരണമാണ്.
b) (S) ഉം (R) ഉം ശരിയാണ്, എന്നാൽ (R) എന്നത് (S) ന്റെ ശരിയായ വിശദീകരണമല്ല.
c) (S) ശരിയാണ് (R) തെറ്റാണ്
d) (S) തെറ്റാണ് (R) ശരിയാണ്.
4. DNA യുടെ പ്രത്യേകത തിരിച്ചറിഞ്ഞ് ശരിയായ ഓപ്ഷൻ തിരഞ്ഞെഴുതുക. (1)
i) ഡി ഓക്‌സിറൈബോസ് പഞ്ചസാര കാണപ്പെടുന്നു.
ii) ഒറ്റ ഇഴ കാണപ്പെടുന്നു.
iii) അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ എന്നിവയാണ് നൈട്രജൻ ബേസുകൾ.
a) i, ii എന്നിവ ശരി
b) i, iii എന്നിവ ശരി
c) i മാത്രം ശരി
d) i, ii, iii എന്നിവ ശരി
അഞ്ച് മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. രണ്ട് സ്കോർ വീതം.
5. പട്ടിക പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (2)

a) ഓരോ ക്രോസിലെയും സ്വഭാവപ്രകടനത്തെ മെൻഡൽ വിശദീകരിച്ചത് എങ്ങനെ?
b) മെൻഡലിന്റെ ഏത് വർഗ്ഗസങ്കരണ പരീക്ഷണമാണ് ഇത് തെളിയിച്ചത് ?
c) അലീലുകളുടെ വേർപിരിയൽ സംബന്ധിച്ച് ഇതിൽ നിന്നും എത്തിച്ചേർന്ന നിഗമനം എന്ത് ?
6. ചുവടെ ചേർത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കുക (2)

അല്ലെങ്കിൽ
കണ്ണിലെ പാളികളെയും അവയുടെ ധർമങ്ങളെയും കുറിച്ചുള്ള ചിത്രീകരണം പൂർത്തിയാക്കുക

7. ഗന്ധം തിരിച്ചറിയുന്ന പ്രക്രിയയുടെ ഫ്ലോചാർട്ട് പൂർത്തിയാക്കുക. (2)
ഗന്ധകണികകൾ >………..(a)…….. →…. (b)…….. →…. c)………. → ….(d)…… → മസ്തിഷ്‌കം → ഗന്ധം
8. രക്ത നിവേശനം സംബന്ധിച്ച ബോധവൽക്കരണ പ്രസംഗത്തിൽ ഉൾപ്പെടുത്താൻ നാലു വസ്തുതകൾ എഴുതുക. (2)
9. സാങ്കേതിക വിദ്യയുടെ വളർച്ചക്ക് രണ്ട് വശങ്ങളുണ്ട്. ഈ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് ആശയങ്ങളെഴുതുക. (2)
10. കോശത്തിൽ നടക്കുന്ന പ്രോട്ടീൻ നിർമ്മാണപ്രക്രിയയുടെ ഒരു ഘട്ടത്തിന്റെ ചിത്രീകരണം തന്നിരിക്കുന്നു. അത് നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക

a) പ്രോട്ടീൻ നിർമ്മാണപ്രക്രിയയിലെ ഈ ഘട്ടം ഏത് ? (1)
b) പ്രോട്ടിൻ നിർമ്മാണത്തിൽ x എന്ന് സൂചിപ്പിച്ച തന്മാത്രയുടെ പങ്ക് എന്ത് ? (1)
11. കാരണമെഴുതുക (2)
a) വർണ്ണാന്ധത പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നു.
b) കോൺകോശങ്ങൾ വർണ്ണക്കാഴ്ച സാധ്യമാക്കുന്നു.
12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. മൂന്ന് സ്കോർ വീതം
12. ചിത്രീകരണം ഉചിതമായി പൂരിപ്പിക്കുക. (3)

13. ചിത്രീകരണം വിശകലനം ചെയ്ത് ഉത്തരങ്ങൾ എഴുതുക. (3)

a) P, Q, R അടയാളപ്പെടുത്തുക
b) S, T, U എന്നീ ജീവിവർഗങ്ങളുടെ പേര് എഴുതുക
അല്ലെങ്കിൽ
ചിത്രം പകർത്തിവെച്ച് തെറ്റുള്ളവ തിരുത്തുക

14. താഴെ തന്നിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക (3)

i) ചിത്രീകരണം തിരിച്ചറിയുക. ശരീര തുലനനില പാലിക്കപ്പെടുന്ന ചെവിയുടെ ഭാഗങ്ങൾ ഏവ?
ii) ശരീര തുലനനിലക്ക് സഹായിക്കുന്ന രണ്ട് തരം ചലനങ്ങൾ ഏവ?
iii) അന്തകർണ്ണത്തിലെ രണ്ടുതരം ദ്രവങ്ങൾ ഏതെല്ലാം?
15. പ്രസ്താവനകൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്കുത്തരം എഴുതുക. (3)
1) ഫോളികുലാർ കോശങ്ങൾ കാത്സിടോണിൽ ഉൽപ്പാദിപ്പിക്കുന്നു.
ii) പാരാഫോളികുലാർ കോശങ്ങൾ തൈറോക്സിൻ ഉൽപ്പാദിപ്പിക്കുന്നു.
iii) ഫോളികുലാർ കോശങ്ങൾ തൈറോക്സിൻ ഉൽപ്പാദിപ്പിക്കുന്നു.
iv) പാരാഫോളികുലാർ കോശങ്ങൾ കാൽസിടോണിൻ ഉൽപാദിപ്പിക്കുന്നു.
1 ശരിയായ പ്രസ്താവനകൾ മാത്രം കണ്ടെത്തുക.
2 തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോക്സിന്റെ ധർമ്മങ്ങൾ എഴുതുക.
3. തൈറോക്‌സിന്റെ ഉൽപാദനം കുറയുന്ന അവസ്ഥ ഏത് ? അതിന്റെ രണ്ട് ലക്ഷണങ്ങൾ എഴുതുക.

16. ചിത്രീകരണം വിശകലനം ചെയ്ത് ഉത്തരങ്ങൾ എഴുതുക. (3)
a) ഹൈപ്പോത്തലാമസ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ എത്തിക്കുന്നതിന് സഹായിക്കുന്ന ഭാഗങ്ങൾ ?
b) റിലീസിംഗ് ഹോർമോണുകളുടെയും ഇൻഹിബിലിറ്റി ഹോർമോണുകളുടെയും പ്രവർത്തനം താരതമ്യം ചെയ്യുക.
c) പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിൻദളം ശേഖരിക്കുന്ന ഹോർമോണുകൾ ഏതെല്ലാം ?
അല്ലെങ്കിൽ
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക ?

a) ഈ പ്രക്രിയ ഏത് ? ഈ പ്രക്രിയയിൽ വാഹകരുടെ ധർമം എന്ത് ?
b) P, R എന്നീ പ്രക്രിയകളിൽ ഉപയോഗിക്കുന്ന എൻസൈമുകളുടെ പേര് എഴുതുക.
18ാമത്തെ ചോദ്യത്തിന് ഉത്തരമെഴുതുക. നാല് സ്കോർ
18. A) ഉയരം കൂടിയതും പച്ചനിറമുള്ള വിത്തുകളുള്ളതുമായ (TtGg) പയറുചെടിയെ ഉയരം കുറഞ്ഞതും മഞ്ഞനിറമുള്ളതുമായി (ttgg) പയറുചെടിയുമായി വർഗസങ്കരണം നടത്തിയപ്പോൾ കിട്ടിയ ഓന്നാം തലമുറ ഉയരം കൂടിയതും പച്ചനിറമുള്ളതുമായ (TiGg) പയർ ചെടിയാണ്. ഇതിനെ സ്വപരാഗണത്തിന് വിധേയമാക്കിയാൽ കിട്ടുന്ന രണ്ടാം തലമുറ പൂർത്തീകരിക്കുക. (4)

ii) രണ്ടാം തലമുറയുടെ ഫീനോടൈപ്പിക് അനുപാതം കണ്ടെത്തി എഴുതുക
അല്ലെങ്കിൽ
B) പട്ടിക വിശകലനം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.

1.ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക
2. വളർച്ചാ ഹോർമോണായ സോമാറ്റോ ട്രോപ്പിൻ ഉൽപ്പാദിപ്പിക്കുന്ന അന്തഃ സ്രാവി ഗ്രന്ഥിയേത് ?
3. തെറ്റായ ജോഡികൾ ക്രമീകരിച്ചെഴുതുക.







