Connect with us

Kerala

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

പ്രമാടം മല്ലശ്ശേരി ഒറ്റപ്ലാവ് നില്ക്കുന്നതില്‍ സുജിത്ത് എന്നു വിളിക്കുന്ന ബല്‍രാജ് വി വി (45) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട  | യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജന്നലില്‍ക്കൂടി ഒളിഞ്ഞുനോക്കുകയും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

പ്രമാടം മല്ലശ്ശേരി ഒറ്റപ്ലാവ് നില്ക്കുന്നതില്‍ സുജിത്ത് എന്നു വിളിക്കുന്ന ബല്‍രാജ് വി വി (45) ആണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ കെ ആര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

---- facebook comment plugin here -----

Latest