ജ്യൂസ് വേള്‍ഡ് നാലാമത് ഔട്ട്‌ലെറ്റ് അല്‍ ഖൂദ് വാദി അല്‍ ലുആമിയില്‍

Posted on: April 9, 2019 11:24 pm | Last updated: April 10, 2019 at 8:34 am

മസ്‌കത്ത്: ജ്യൂസ് വേള്‍ഡ് ഒമാനിലെ നാലാമത് ഔട്ട്‌ലെറ്റ് അല്‍ ഖൂദ് വാദി അല്‍ ലുആമിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഒമാനിലെ ഏറ്റവും വലിയ ജ്യൂസ് വേള്‍ഡാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്ത് വിശാലമായ സൗകര്യങ്ങളോടെ തുറക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് വൈകിട്ട് ഏഴ് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

ഉപഭോക്താക്കളുടെ ഇഷ്ടങ്ങളറിഞ്ഞ് ഉയര്‍ന്ന ഗുണനിലവാരത്തോടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് ജ്യൂസ് വേള്‍ഡിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ അഹമദ് സാലിം മുഹമ്മദ് അല്‍ വഹബി, മുഹമ്മദ് മെദുവലി, മുസ്തഫ മെദുവലി എന്നിവര്‍ പറഞ്ഞു. ഒമാന്‍ അവന്യൂസ് മാള്‍, മത്ര കോര്‍ണിഷ് എന്നിവിടങ്ങളിലും പുതിയ ഔട്ട്‌ലെറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

200ല്‍ പരം ജ്യൂസുകള്‍ക്ക് പുറമെ ബ്രോസ്റ്റഡ് ചിക്കന്‍, അറബിക് ശവര്‍മ, ശവര്‍മ റൈസ്, ഫ്രഷ് ഫ്രൂട്ട് കട്ട്, ഐസ്‌ക്രീം തുടങ്ങിയ വിഭവങ്ങളും ജ്യൂസ് വേള്‍ഡില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളും അല്‍ ഖൂദ് വാദി അല്‍ ലുആമിയിലെ ഔട്ട്‌ലെറ്റില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ഹാളും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.

ജ്യൂസ് വേള്‍ഡ് ഒമാന്‍ കണ്‍ട്രി ഹെഡ് മുഹമ്മദ് ശബീബ്, റീജ്യണല്‍ മാനേജര്‍ ഷാജഹാന്‍ ബാബു, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷഹീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.