അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് ഡിഎംകെ

Posted on: March 26, 2019 11:06 pm | Last updated: March 27, 2019 at 10:44 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലേറിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി നിര്‍ദേശപ്രകാരം 152 അടിയായി ഉയര്‍ത്താനുള്ള നീക്കം ശക്തമാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം ഉറപ്പ് വരുത്തും.ഡിണ്ടിഗലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് സ്റ്റാലിന്റെ പരാമര്‍ശം.