മർകസ് ശരിഅ സിറ്റി: അപേക്ഷ ഏപ്രിൽ ഒന്ന് മുതൽ

Posted on: March 25, 2019 5:36 pm | Last updated: March 25, 2019 at 5:36 pm
കോഴിക്കോട്: മർകസ് നോളേജ്  സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മർകസ് ശരിഅ സിറ്റിയിൽ വിവിധ ബാച്ചിലർ/ ഹയർ സെക്കന്‍ഡറി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിലർ ഇൻ ശരിഅ ആൻഡ് മോഡേൺ ലോ, ബാച്ചിലർ ഇൻ ശരിഅ ആൻഡ് മെഡിക്കൽ സയൻസ് , ബാച്ചിലർ (ഓണേഴ്‌സ്)ഇൻ ശരിഅ ആൻഡ് മോഡേൺ സയൻസ് എന്നീ മൂന്നു കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. കൂടാതെ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ പെൺകുട്ടികൾക്കായി ഇൻറഗ്രേറ്റസ് പ്രോഗ്രാം ഇൻ ശരീഅ: ആൻഡ് ലൈഫ് സയൻസ് എന്ന പഞ്ചവത്സര കോഴ്സിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
ആഗോള ഇസ്ലാമിക കലാലയങ്ങളുടെ മാതൃകയിലുള്ള ഇസ്ലാമിക സിലബസിനോടൊപ്പം മർകസ് ലോ കോളേജിൽ നിന്നും ബി.ബി.എ യും എൽ എൽ ബിയും നൽകുന്ന ബാച്ചിലർ ഇൻ ശരിഅ ആൻഡ് മോഡേൺ ലോ കോഴ്‌സിൽ  ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുകയും ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ ഹയർ സെക്കന്‍ഡറിയോ തത്തുല്യ യോഗ്യതയോകൂടിയുള്ള വിദ്യാർത്ഥികൾക്ക്  പ്രവേശനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ യൂണിവേഴ്സിറ്റി ഡിഗ്രിയോടൊപ്പം ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ ഡിഗ്രി മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുകയോ പൂർത്തിയാക്കുകയോ (തത്തുല്യ പഠനമോ) ചെയ്ത വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് ശരിഅ പഠനത്തോടൊപ്പം മറ്റു പി.ജി.  കൂടി നൽകുന്ന കോഴ്സാണ് ബാച്ചിലർ (ഓണേഴ്സ്) ഇൻ ശരിഅ ആൻഡ് മോഡേൺ സയൻസ്.
പ്ലസ് ടു സയൻസ് പഠനത്തോടൊപ്പം ജാമിഅത്തുൽ ഹിന്ദിന്റെ ഹയർ സെക്കണ്ടറി പഠനമോ തത്തുല്യ പഠനമോ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശരിഅ പഠനത്തോടൊപ്പം യൂനാനി മെഡിക്കൽ സയൻസ് കൂടി പഠിക്കാൻ സാധിക്കുന്ന  കോഴ്സാണ് ബാച്ചിലർ ഇൻ ശരിഅ ആൻഡ് മെഡിക്കൽ സയൻസ്. പെൺകുട്ടികൾക്ക് ഉയർന്ന മതപഠനത്തോടൊപ്പം ഹയർസെക്കന്‍ഡറിയും ഡിഗ്രിയും നൽകുന്ന ഇൻറഗ്രേറ്റേഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ് ലൈഫ് സയൻസ് ഉയർന്ന ഭൗതിക വിദ്യാഭ്യാസമുള്ള മതബിരുദധാരിണികളെ സൃഷ്ടിക്കുന്നതാണ്.
ബാച്‌ലർ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 15  നു രാവിലെ ഒമ്പതു മണിക്കും  പഴ്സണൽ ഇന്റർവ്യൂ ഏപ്രിൽ 19 നും നടക്കും. എഴുത്തുപരീക്ഷ ശരീഅ സിറ്റി, മദ്റസത്തു ഇമാം റബ്ബാനി കാന്തപുരം , ദാറുൽ ഹിദായ ഈങ്ങാപ്പുഴ തുടങ്ങിയ  സ്ഥാപനങ്ങൾക്കു പുറമേ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രങ്ങളിലും വെച്ച് നടക്കും. കൂടാതെ ഇരുപതിലധികം കുട്ടികൾ എഴുതുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേകം കേന്ദ്രമനുവദിക്കുകയും ചെയ്യും.
പെൺകുട്ടികൾക്ക് മാത്രമുള്ള കോഴ്സിൻ്റെ എഴുത്തുപരീക്ഷയും ഇൻറർവ്യുവും ഏപ്രിൽ 22 നു ശരീഅ സിറ്റിയിൽ വെച്ചു തന്നെയായിരിക്കും നടക്കുക.
താൽപര്യമുള്ള വിദ്യാർത്ഥി / വിദ്യാർത്ഥിനികൾക്ക് ഏപ്രിൽ ഒന്ന് മുതൽ പത്തു വരെ www.shariacity.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അഡ്മിഷൻ വിവരങ്ങൾക്കും സഹായങ്ങൾക്കും മർകസ് നോളേജ് സിറ്റിയിൽ ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 09747708786