തലസ്ഥാനത്ത് 13 കോടിയുടെ ഹാഷിഷുമായി അഞ്ച് പേര്‍ പിടിയില്‍

Posted on: March 22, 2019 12:18 pm | Last updated: March 22, 2019 at 12:55 pm

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. 13 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരെ എക്‌സൈസ് പിടികൂടി. ആക്കുളത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ ഷെഫീക്ക് , ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍, ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നത്. എക്‌സൈസ് കമ്മീഷണര്‍ ഋഷികേശ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.