ഷോപ്പിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു; ഏറ്റ്മുട്ടല്‍ തുടരുന്നു

Posted on: March 22, 2019 9:42 am | Last updated: March 22, 2019 at 11:55 am

ജമ്മു: ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റ് മുട്ടല്‍ . സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റ്മുട്ടല്‍ തുടങ്ങിയത്. രത്‌നിപോരയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം ഏറ്റ്മുട്ടലില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രണ്ടോ മൂന്നോ ഭീകരര്‍ ജനവാസ മേഖലയില്‍ കുടുങ്ങിയതായി ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ഭീകരരെത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം പരിശോധനക്കെത്തുകയായിരുന്നു. ഇതിനിടെയാണ് ഏറ്റ്മുട്ടല്‍. സിആര്‍പിഎഫും 34 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

.