ഭാര്യയുടെ പരാതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം

Posted on: March 14, 2019 9:54 pm | Last updated: March 15, 2019 at 9:32 am

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഫയല്‍ ചെയ്ത സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു.
സ്ത്രീധന പീഡനത്തിന് 498 എ വകുപ്പു പ്രകാരവും ലൈംഗികാതിക്രമത്തിന് 354 എ പ്രകാരവുമാണ് ഷമിക്കെതിരെ അലിപോര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കേസ് ജൂണ്‍ 22ന് കോടതി പരിഗണിക്കും.

പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം, ക്രിക്കറ്റിലെ ഒത്തുകളി തുടങ്ങിയ ആരോപണങ്ങള്‍ ഹസിന്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ചിലതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോകകപ്പ് ക്രിക്കറ്റ് അടുത്തെത്തിയിരിക്കെ ഷമിക്കെതിരായ കുറ്റപത്രം ഇന്ത്യക്ക് തിരിച്ചടിയായേക്കും.