വടകരയിൽ മോഷ്ടാക്കള്‍ വിലസുന്നു; അഞ്ച് കടകളിൽ മോഷണ ശ്രമം

Posted on: March 8, 2019 10:53 am | Last updated: March 8, 2019 at 10:53 am
വടകരയിലെ മോഷണശ്രമം നടന്ന കടകളിൽ പോലീസ് പരിശോധന നടത്തുന്നു

വടകര: നഗര ഭാഗങ്ങളിൽ അഞ്ചോളം കടകളിൽ മോഷണ ശ്രമം. വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ നാലോളം കടകളിലും, ജെ ടി റോഡിലെ ഒരു ഫർണിച്ചർ കടയിലുമാണ് ഇന്നലെ പുലർച്ചെയോടെ മോഷണ ശ്രമം നടന്നത്.

പഞ്ചാബ് നാഷണൽ ബേങ്കിന് സമീപത്തെ ചായക്കട, വാഴക്കുല കച്ചവടക്കാരായ ആലയുള്ള പറമ്പത്ത് വിനോദൻ, ഒതയോത്ത് സുരേന്ദ്രൻ, മോഹനൻ എന്നിവരുടെ കടകളിലും, ജെ ടി റോഡിലെ എൻ വി സി ഫർണിച്ചറിലുമാണ് കടകളുടെ പൂട്ട് തകർത്ത് മോഷണ ശ്രമം നടന്നത്. ഒറ്റ കടയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ഇന്നലെ രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് ഉടമകൾ മോഷണ ശ്രമം അറിയുന്നത്. കടകളിലെല്ലാം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഉടമകൾ അറിയിച്ചതനുസരിച്ച് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടന്നിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.