Connect with us

Gulf

ദേശീയ അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം

Published

|

Last Updated

ദുബൈ: ഈ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ യു എ ഇ മന്ത്രിസഭ അംഗീകരിച്ചു. പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് സമാനമായി സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടന കൂടുതല്‍ ശക്തമാക്കുന്നതിന്നായി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് അവധികള്‍.
തൊഴില്‍ ശക്തിയുടെ സമ്പൂര്‍ണ വിനിയോഗത്തിന് സന്തോഷദായകമായ നടപടികള്‍ കൂടുതല്‍ ആക്കം കൂട്ടുമെന്ന് മന്ത്രിസഭ വിലയിരുത്തി.
സ്വകാര്യ മേഖലയെ കാര്യക്ഷമമാകുന്നതിനും നടപടി ഉപകരിക്കുമെന്നും മന്ത്രി സഭ വിലയിരുത്തി.
തൊഴിലാളികള്‍ക്ക് തങ്ങളുടെ അവധികള്‍ ക്രമീകരിക്കുന്നതിനും സമൂഹത്തില്‍ കൂടുതല്‍ ഇടപെടുന്നതിനായി അവസരങ്ങള്‍ ഒരുക്കുന്നതിനും അവധി പ്രഖ്യാപനം വഴിയൊരുക്കുമെന്ന് മന്ത്രി സഭ ചൂണ്ടിക്കാട്ടി.
പൊതു-സ്വകാര്യ മേഖലാ
സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുള്ള ദേശീയ
അവധികള്‍ താഴെ:
ഈദ് അല്‍ ഫിത്വര്‍ (റമസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ), അറഫാ ദിനം (ദുല്‍ഹിജ്ജ 9), ഈദ് അല്‍ അദ്ഹ (ദുല്‍ ഹജ്ജ് 10 മുതല്‍ 12 വരെ), ഹിജ്‌റ പുതു വര്‍ഷം ( മുഹറം 1), ദേശീയ ദിനം (ഡിസംബര്‍ 2,3).
2020ലെ പൊതുഅവധി
ദിനങ്ങള്‍:
പുതുവത്സര ദിനം (ജനുവരി ഒന്ന്), ഈദ് അല്‍ ഫിത്വര്‍ (റമസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ), അറഫാ ദിനം (ദുല്‍ഹിജ്ജ 9), ഈദ് അല്‍ അദ്ഹ (ദുല്‍ ഹജ്ജ് 10 മുതല്‍ 12 വരെ), ഹിജ്‌റ പുതുവര്‍ഷം (ആഗസ്റ്റ് 23), കമമോറേഷന്‍ ഡേ (ഡിസംബര്‍ 1), ദേശീയ ദിനം (ഡിസംബര്‍ 2-3).

Latest