Connect with us

Alappuzha

ഡിഗ്രി പരീക്ഷയില്‍ പൂജ്യം കിട്ടിയാലും ജയിക്കാം

Published

|

Last Updated

കേരള സര്‍വകലാശാല

തിരുവനന്തപുരം: ഡിഗ്രി പരീക്ഷക്ക് പൂജ്യം മാര്‍ക്ക് കിട്ടിയവരെയും ജയിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. ബിഎ എക്‌ണോമിക്‌സ് പരീക്ഷക്കാണ് സര്‍വകലാശാല മാര്‍ക്കില്ലാത്തവരെയും മാര്‍ക്ക് ദാനം ചെയ്ത് വിജയിപ്പിക്കുന്നത്.

സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ കടന്നു കൂടിയാല്‍ അവയക്കുള്ള മാര്‍ക്ക് വെറുതെ നല്‍കുന്ന രീതി സര്‍വകലാശാലയില്‍ നിലവിലുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ ബിഎ എക്‌ണോമിക്‌സ് പരീക്ഷയുടെ ചോദ്യാപ്പേപ്പറില്‍ ഇത്തരത്തില്‍ സിലബസിന് പുറത്ത് നിന്നും ഇരുപത്തിയാറ് മാര്‍ക്കിനാണ് ചോദ്യങ്ങള്‍ വന്നത്. ഇവയ്ക്ക് ഉത്തരമെഴുതിയില്ലെങ്കിലും മറ്റു ഉത്തരങ്ങള്‍ക്ക് ഈ മാര്‍ക്ക് വീതിച്ചു നല്‍കിയേക്കും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുമുണ്ട്.ong

ആകെയുള്ള 20 ഇന്റേണല്‍ മാര്‍ക്കില്‍ പത്തു മാര്‍ക്കെങ്കിലും മിക്കവര്‍ക്കും കിട്ടും. അതുകൊണ്ട് തന്നെ പൂജ്യം മാര്‍ക്ക് ലഭിക്കുന്നവര്‍ക്കും സര്‍വകലാശാല പരീക്ഷ പാസാകാം എന്നതാണ് കൗതുകം.

മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ മാര്‍ക്ക് നല്‍കുന്നതില്‍ അധ്യാപകര്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. ക്രെഡിറ്റ്, സെമസ്റ്റര്‍ സംവിധാനത്തിലെ ഇത്തരത്തിലുള്ള അപകാതകള്‍ മുമ്പും ചര്‍ച്ചയായതാണ്. ഇന്റേണല്‍ അസെസ്‌മെന്റിന് പുറമെ എഴുത്ത് പരീക്ഷയിലെ മാര്‍ക്കിടലും വിവാദമായതോടെ പരീക്ഷാ മൂല്യനിര്‍ണയത്തിലും നടത്തിപ്പിലുമുള്ള വിശ്വസ്യതയും ഇല്ലാതായിരിക്കുകയാണ്.

Latest