അഭിനന്ദനനെ കൈമാറുക വാഗാ അതിര്‍ത്തി വഴി

Posted on: February 28, 2019 9:53 pm | Last updated: March 1, 2019 at 11:20 am

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറുക വാഗാ അതിര്‍ത്തി വഴി. അഭിനന്ദനനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഡല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്.

അഭിനന്ദനനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പാക് പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അറിയിച്ചത്. സമാധാന സന്ദേശത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇമ്രാന്‍ പറഞ്ഞു.