റഫാല്‍: പുനപ്പരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

Posted on: February 26, 2019 8:48 pm | Last updated: February 26, 2019 at 11:37 pm

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയാരോപണ കേസിലെ പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, സഞ്ജയ് കൃഷ്ണ കൗള്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഡിസംബര്‍ 14ലെ സുപ്രീം കോടതി വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുക.

അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്.