ഗുജറാത്ത് അതിര്‍ത്തിയില്‍ പാക്ക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു

Posted on: February 26, 2019 12:18 pm | Last updated: February 26, 2019 at 1:10 pm

അഹമ്മദാബാദ്: ഗുജറാത്ത് അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുകയായിരുന്ന പാക്കിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

ഇന്ത്യ ബാലകോട്ടിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന് പിറകെയാണ് ഡ്രോണ്‍ എത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഭികര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മൂന്ന് താവളങ്ങള്‍ തകര്‍ന്നിരുന്നു.