മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

Posted on: February 25, 2019 9:30 am | Last updated: February 25, 2019 at 12:07 pm

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തിലോത്തമന്‍, തോമസ് ഐസക്, ജി സുധാകരന്‍ , കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ കണിച്ചിക്കുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

കണിച്ചിക്കുളങ്ങര ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മൂന്നരക്കോടി ചിലവിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശന വിഷയത്തിലുമടക്കം സര്‍ക്കാറിന് അനുകൂലമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചിരുന്നത്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുന്നത് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.